സദ്ഭാവനാദിനം ആചരിച്ചു

Posted on: 21 Aug 2015തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാദിനമായി കെ.പി.സി.സി.യുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
രാവിലെ ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സര്‍വ്വമതപ്രാര്‍ഥനയും നടന്നു. കെ.പി.സി.സി. വൈസ് പ്രസിഡന്റുമാരായ എം.എം.ഹസ്സന്‍, എന്‍.പീതാംബരക്കുറുപ്പ്, ലാലി വിന്‍സന്റ്, മന്ത്രി വി.എസ്.ശിവകുമാര്‍, മണക്കാട് സുരേഷ്, ജി.രതികുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.ആര്‍.രഘുചന്ദ്രബാല്‍, ശാസ്തമംഗലം മോഹനന്‍, കെ.പി. മഹനന്‍, കാവല്ലൂര്‍ മധു, സി.കെ.വല്‍സലകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ-ബ്ലോക്ക്-മണ്ഡലം-ബൂത്ത് തലങ്ങളിലും ദിനാചരണം നടന്നു.

More Citizen News - Thiruvananthapuram