പ്രിയം ഗൃഹലക്ഷ്മി തിരുവനന്തപുരം മേഖലാ മത്സരം നടത്തി

Posted on: 21 Aug 2015തിരുവനന്തപുരം: പ്രിയം ഗൃഹലക്ഷ്മി ഓണപ്പായസ മത്സരത്തില്‍ സുമ ജയറാം, ആയിഷ മരിക്കാര്‍, ബിന്ദു മുരളി, ലക്ഷ്മി വി.എസ്. എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ദ ക്യാപ്പിറ്റല്‍ ഹോട്ടലില്‍ നടന്ന തിരുവനന്തപുരം മേഖലാ മത്സരത്തില്‍ പതിനാല് പേര്‍ പങ്കെടുത്തു. തനതുരുചിയും പുത്തന്‍ രുചിക്കൂട്ടുകളും പായസമത്സരത്തെ ശ്രദ്ധേയമാക്കി. യോഗ്യത നേടിയവരെ കൂടാതെ കെ.കെ.സുശീല, അജിത ഗിരീഷ്, ഡെനീസ് ഷംനാദ്, ലിസി കുഞ്ചാക്കോ, അംബിക കുമാരി എസ്, ആശ, അനിഷ വിനു, എ.പുഷ്പകവല്ലി, ഷീജ സുഗതന്‍, ഡോ. ജയലക്ഷ്മി എ.സി. എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്തത്. ന്യൂട്രീഷ്യന്‍സ്റ്റായ ഡോ.എ.പ്രേമലളിത, ദി ക്യാപ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഷെഫ് എസ്.ലാല്‍ കുമാര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ ആര്‍.മുരളി, ഗൃഹലക്ഷ്മി സബ് എഡിറ്റര്‍ മധു കെ.മേനോന്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി. 22ന് കൊച്ചി ഗോകുലം പാര്‍ക്കിലാണ് മൂന്നാം മേഖല മത്സരം. അന്ന് ഉച്ചയ്ക്കുശേഷം ഫൈനല്‍ നടക്കും. സമാപനച്ചടങ്ങില്‍ നടി ലെന, നടന്‍ ടിനിടോം, പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.

More Citizen News - Thiruvananthapuram