ബോധവത്കരണ സന്ദേശവുമായി സീഡ് പ്രവര്‍ത്തകര്‍ വീടുകളിലേക്ക്‌

Posted on: 21 Aug 2015


98

മരുതൂര്‍ക്കോണം:
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൊതുകുകള്‍ പെരുകുവാനുള്ള സാഹചര്യം പൂര്‍ണമായും ഇല്ലാതാക്കി പകര്‍ച്ചവ്യാധികളെ തടഞ്ഞ് ആരോഗ്യപൂര്‍ണമായ ജീവിത സാഹചര്യം സൃഷ്ടിക്കുക എന്നീ സന്ദേശങ്ങളുമായി ലോക കൊതുകുനിവാരണ ദിനത്തോടനുബന്ധിച്ച് മരുതൂര്‍ക്കോണം പട്ടം താണുപിള്ള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് വളന്റിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് സീഡ് ക്ലബ് പ്രസിദ്ധീകരിച്ച ലഘുലേഖകള്‍ വിതരണം ചെയ്തു.
വളന്റിയര്‍മാരുടെ മേല്‍നോട്ടത്തില്‍ സ്‌കൂളും പരിസരവും വൃത്തിയാക്കി വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ പെരുകുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി. സ്വന്തം വീടുകളിലും ഇത് പ്രാവര്‍ത്തികമാക്കുമെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞ എടുത്തു. ബോധവത്കരണ പരിപാടിയുുെട ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ കെ.ആര്‍.ജയകുമാര്‍ നിര്‍വഹിച്ചു. ശുചിത്വ ബോധവത്കരണ പ്രതിജ്ഞ സീഡ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ വിനോദ് ശാന്തിപുരം ചൊല്ലിക്കൊടുത്തു. പി.ടി.എ. പ്രസിഡന്റ് കോട്ടുകാല്‍ ശ്യാമപ്രസാദ്, ഡോ. വി.സജു, സി.എ.ബിനുകുമാര്‍, കെ.എസ്.ബിജു, ജെ.അര്‍ണോള്‍ഡ് വില്ല്യംസ്, വിന്‍സ്റ്റന്‍ ജന്നിഫര്‍ എന്നിവര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram