നസ്രത്ത്‌ഹോം സ്‌കൂളില്‍ കര്‍ഷക ദിനാചരണം

Posted on: 21 Aug 2015ബാലരാമപുരം: നസ്രത്ത് ഹോം സ്‌കൂളില്‍ കര്‍ഷകദിനാചരണം വിവിധ പരിപാടികളോടുകൂടി നടത്തി. അധ്യാപകരുടെ നേതൃത്വത്തില്‍ പച്ചക്കറികള്‍ കൊണ്ട് കളം തീര്‍ത്തു. കുട്ടികള്‍ക്ക് കൃഷി, മൃഗസംരക്ഷണം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സഹായത്തോടെ വിതരണം ചെയ്തു.
പച്ചക്കറി കളത്തിലുപയോഗിച്ചിട്ടുള്ള പച്ചക്കറികള്‍ ലേലം ചെയ്ത് സ്‌കൂളിന്റെ ഉപരി പ്രവര്‍ത്തന ഫണ്ടിലേക്ക് മാറ്റും. സ്‌കൂള്‍ മാനേജര്‍ ഫാ. നോബി അയ്യനേത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കിങ്സ്ലി ജോണ്‍സ്, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram