ഐ.ടി. മിഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി

Posted on: 21 Aug 2015തിരുവനന്തപുരം: അക്ഷയ കേന്ദങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഐ.ടി. എംപ്ലോയീസ് സി.ഐ.ടി.യു. സ്റ്റേറ്റ് ഐ.ടി. മിഷന്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
കൂലി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാത്തതും വര്‍ധിച്ചുവരുന്ന െചലവുകളും അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ചായിരുന്നു സമരം. പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
സി.എസ്.സി. സ്വകാര്യവത്കരണം ഉപേക്ഷിക്കുക, അക്ഷയ സംരംഭകര്‍ക്കുള്ള കുടിശ്ശിക തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ടി.ശോഭന അധ്യക്ഷയായി. കെ.കെ.ദീപക്, എന്‍.വി.ജയകുമാര്‍, കെ.പി.ഷാജി, സി.കെ.വിജയന്‍, ടി.പി.പ്രദീപ്കുമാര്‍, അനീഷ് ബി.നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram