കരമന-കളിയിക്കാവിള പാതവികസനം; ആക്ഷന്‍ കൗണ്‍സില്‍ ധര്‍ണ നടത്തി

Posted on: 21 Aug 2015തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതാവികസനത്തിന്റെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം-വഴിമുക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയെന്നാരോപിച്ച് കരമന-കളിയിക്കാവിള ദേശീയപാത വികസന ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി.
അഖിലേന്ത്യാ ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഭൂവുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം കുറച്ച നടപടി പുനഃപരിശോധിക്കണമെന്നും വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്‌പെഷല്‍ ഓഫീസറെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ.എസ്.മോഹന്‍കുമാര്‍ അധ്യക്ഷനായി. സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ മന്ത്രി എ.നീലലോഹിതദാസന്‍ നാടാര്‍, കെ.പി.സി.സി. സെക്രട്ടറിമാരായ പാറശ്ശാല വത്സലന്‍, അഡ്വ. വിന്‍സെന്റ്, ബി.ജെ.പി. നേതാക്കളായ അഡ്വ. എസ്.സുരേഷ്, കരമന ജയന്‍, ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍, ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram