മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണംതേടി

Posted on: 21 Aug 2015തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലിചെയ്യുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏഴ് മാസമായി ശമ്പളം നല്‍കുന്നില്ലെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ െജ.ബി. േകാശി അധികൃതരില്‍നിന്നും വിശദീകരണം തേടി.
ആരോഗ്യവകുപ്പ് സെക്രട്ടറി, മെഡിക്കല്‍കോളേജ് ആശുപത്രി സൂപ്രണ്ട്, നഴ്‌സിങ് സൂപ്രണ്ട് എന്നിവര്‍ ഒക്ടോബര്‍ 10നകം വിശദീകരണം നല്‍കണം. ആശുപത്രിയില്‍ 165 പേരാണ് ജോലി ചെയ്യുന്നത്. 300 രൂപയാണ് ദിവസശമ്പളം. കുടുംബശ്രീക്കാര്‍ക്ക് ശമ്പളം നല്‍കാതിരിക്കുമ്പോള്‍ ജനശ്രീക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നതായി കാട്ടി പൊതുപ്രവര്‍ത്തകനും ആശുപത്രി വികസനസമിതി അംഗവുമായ പി.കെ. രാജു പരാതി സമര്‍പ്പിച്ചിരുന്നു.

More Citizen News - Thiruvananthapuram