റിഫോര്‍മിസ്റ്റ് കോണ്‍ഗ്രസ് ഫോറം കോണ്‍ഗ്രസ്സി(എസ്)ല്‍ ലയിച്ചു

Posted on: 21 Aug 2015



തിരുവനന്തപുരം: തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാരിന് കനത്ത ആഘാതമാണെന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കെ. ശങ്കരനാരായണപിള്ളയുടെ നേതൃത്വത്തിലുള്ള റിഫോര്‍മിസ്റ്റ് കോണ്‍ഗ്രസ് ഫോറം കോണ്‍ഗ്രസ്സി(എസ്)ല്‍ ചേര്‍ന്നതിന്റെ ലയന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ശങ്കരനാരായണപിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലയന സമ്മേളനത്തില്‍ അഡ്വ. ആര്‍.പദ്മനാഭപിള്ള, അഡ്വ. ടി.വി.വര്‍ഗീസ്, പി.വി.മോഹനന്‍, ഉഴമനയ്ക്കല്‍ വേണുഗോപാല്‍, കെ.അബ്ദുല്‍ഖാദര്‍, മാത്യുസ് കോഴഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram