വിദ്യാര്‍ഥി ജനത സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

Posted on: 21 Aug 2015തിരുവനന്തപുരം: രണ്ടാംഘട്ട പാഠപുസ്തകവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക, എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പി.എസ്.സി.ക്ക് വിടുക, പാഠപുസ്തക അച്ചടിയില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥി ജനത പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി.
യുവജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പാഠപുസ്തക വിതരണത്തിലെ വീഴ്ചയും ഉത്തരവാദിത്വവും വിദ്യാഭ്യാസവകുപ്പിന് മാത്രമാണെന്നും അത് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കേണ്ടെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.
വിദ്യാര്‍ഥി ജനത നല്‍കിയ അവകാശപത്രിക സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ആദില്‍ഷാ അധ്യക്ഷനായി. വിദ്യാര്‍ഥി ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരി സേവ്യര്‍, കെ.പി. രജില്‍, യുവജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് സി.ആര്‍. അരുണ്‍, സുബൈര്‍, എം.എ. ഹസ്സന്‍, സുജിത്, മുഹമ്മദ്ഷാ, അഭിലാഷ് കരകുളം, ടി.അരുണ്‍, പ്രവീണ്‍ പാപ്പനംകോട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram