ലോക്കോ പൈലറ്റുമാര്‍ പ്രതിഷേധിച്ചു

Posted on: 21 Aug 2015തിരുവനന്തപുരം: അന്യായമായ ശിക്ഷാ നടപടികളിലൂടെ തിരുവനന്തപുരം ഡിവിഷനിലെ ലോക്കോ പൈലറ്റുമാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഓള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ഡിവിഷണല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
വി.ശിവന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ലോക്കോ പൈലറ്റുമാരെ അന്യായമായി കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അസോസിയേഷന്‍ ഡിവിഷണല്‍ പ്രസിഡന്റ് ജി.ശ്രീകണ്ഠന്‍ അദ്ധ്യക്ഷനായി.
ഡി.ആര്‍.ഇ.യു. നേതാവ് ബി.സുശോഭന്‍, ആര്‍.സി.എല്‍.യു. നേതാവ് ആര്‍.ശരത്ചന്ദ്രബാബു, എ.ഐ.എല്‍.ആര്‍.എസ്.എ. നേതാക്കളായ എം.എം.റോളി, കെ.ജി.അജിത്കുമാര്‍, പി.എന്‍.സോമന്‍, കെ.പി.വര്‍ഗീസ്, എം.വി.വിനോദ്, സി.എസ്.കിഷോര്‍, ജെ.വേണുഗോപാല്‍, ജി.രവീന്ദ്രന്‍, എസ്.കെ.വിമല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram