വാഹനനികുതി കുടിശ്ശിക: ജപ്തി തുടങ്ങി

Posted on: 21 Aug 2015തിരുവനന്തപുരം: വാഹനനികുതി കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ ജപ്തി നടപടി ആരംഭിച്ചപ്പോള്‍ ഒരുമാസത്തിനുള്ളില്‍ പിരിഞ്ഞുകിട്ടിയത് 52 ലക്ഷം രൂപ. തിരുവനന്തപുരം ആര്‍.ടി.ഓഫീസിലാണ് ജൂലായില്‍ 52,20,626 രൂപ നികുതി കുടിശ്ശിക ലഭിച്ചത്. ടാക്‌സ് അടയ്ക്കുന്നതിന് വീഴ്ചവരുത്തിയവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയതോടെയാണ് പിഴയൊടുക്കാന്‍ വാഹന ഉടമകള്‍ തയാറായത്. നികുതികുടിശ്ശിക വരുത്തിയവര്‍ക്ക് കാലതാമസമില്ലാതെ നോട്ടീസ് അയയ്ക്കുകയും വീഴ്ച തുടരുകയാണെങ്കില്‍ റവന്യു റിക്കവറിക്ക് കൈമാറുകയും ചെയ്യും. കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2009 ന് ശേഷം കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ജപ്തിനടപടി ഒഴിവാക്കാമെന്ന് തിരുവനന്തപുരം ആര്‍.ടി.ഒ. ആര്‍.തുളസീധരന്‍പിള്ള അറിയിച്ചു.

More Citizen News - Thiruvananthapuram