ബസ് സര്‍വീസുകള്‍ ആരംഭിച്ചു

Posted on: 20 Aug 2015പറണ്ടോട്: വിതുര ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയില്‍ നിന്ന് പുതുതായി രണ്ട് ബസ് സര്‍വീസുകള്‍ ആരംഭിച്ചു. രാവിലെ 6ന് ഡിപ്പോയില്‍ നിന്ന് തിരിച്ച് പൊന്‍പാറ, ചെരുപ്പാണി, ആര്യനാട്, കള്ളിക്കാട്, വെള്ളറട, കളിയിക്കാവിള തിരികെ 9ന് വിതുരയിലേക്ക്. രാവിലെ 6.50ന് വിതുരയില്‍ നിന്ന് തിരിക്കുന്ന മറ്റൊരു സര്‍വീസ് ചെട്ടിയാംപാറ, മേത്തോട്ടം, അരുവിയോട്, ചക്രപാണിപുരം, നെടുമങ്ങാട്, പട്ടം, മെഡിക്കല്‍ കോളേജ് തിരികെ 9.10ന്. കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. ബസ് സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നെടുമങ്ങാട് എ.ടി.ഒ. സുധാകരന്‍, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുമാരി ശോഭനാജോര്‍ജ്, തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാര്‍, പഞ്ചായത്ത് അംഗം പി.വി.അശോകന്‍, പഞ്ചായത്ത് അംഗം പി.വി. അശോകന്‍, പൊന്‍പാറ കെ.രഘു, കെ.സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.

ചെറുകഥകള്‍ ക്ഷണിക്കുന്നു
മീനാങ്കല്‍:
കീഴ്പാലൂര്‍ നാഷണല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കെ.ജി.ശിവന്‍ നായര്‍ സ്മാരക പുരസ്‌കാരത്തതിനായി ജില്ലയിലെ യുവസാഹിത്യകാരില്‍ നിന്ന് ചെറുകഥകള്‍ ക്ഷണിക്കുന്നു. കഥകള്‍ 25ന് മുന്‍പ് കിട്ടത്തക്കവിധം സെക്രട്ടറി, നാഷണല്‍ ലൈബ്രറി കീഴ്പാലൂര്‍, വിനോബാനികേതന്‍ പി.ഒ. ആര്യനാട് 695 542 എന്ന വിലാസത്തില്‍ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

More Citizen News - Thiruvananthapuram