കന്യാകുളങ്ങര സ്‌കൂളില്‍ അതിക്രമം; കമ്പ്യൂട്ടറും മറ്റും നശിപ്പിച്ചു

Posted on: 20 Aug 2015വെമ്പായം: കന്യാകുളങ്ങര ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ ക്ലാസ്‌റൂമുകള്‍ കഴിഞ്ഞ രാത്രി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. കമ്പ്യൂട്ടറും കുട്ടികളുടെ പഠനാവശ്യത്തിനായുള്ള െപ്രാജക്ടറും മറ്റും സൂക്ഷിച്ചിരിക്കുന്ന സ്മാര്‍ട്ട് ക്ലൂസ്‌റൂമിലാണ് പൂട്ട് അറത്തുമാറ്റി ഉള്ളില്‍ക്കടന്നവര്‍ അതിക്രമം നടത്തിയത്. കമ്പ്യൂട്ടര്‍ നശിപ്പിക്കുകയും െപ്രാജക്ടറിന്റെ വയറുകള്‍ അറത്തുമാറ്റുകയും ചെയ്ത സാമൂഹ്യവിരുദ്ധര്‍ ക്ലാസ്‌റൂമിലാകെ മൂത്രമൊഴിച്ച് മലിനമാക്കുകയും ചെയ്തു. സ്‌കൂളിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറിയുടെ പൂട്ടുകള്‍ അറത്തുമാറ്റാനും ശ്രമം നടന്നു. ഒരാഴ്ച മുമ്പും ഇവിടെ സമാനമായ ആക്രമണം നടന്നിരുന്നു. അന്നും ഓഫീസ്‌റൂം കുത്തിത്തുറന്ന് സാധനസാമഗ്രികള്‍ വാരിവലിച്ചിടുകയും ജനലുകളും പൈപ്പുകളും പൊട്ടിക്കുയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സ്‌കൂളധികൃതര്‍ വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസത്തെ സംഭവവും. സ്‌കൂളിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പിന്നിലെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വട്ടപ്പാറ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

More Citizen News - Thiruvananthapuram