വ്യത്യസ്ത അപകടങ്ങളിലായി ആറുപേര്‍ക്ക് പരിക്ക്

Posted on: 20 Aug 2015വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറുപേര്‍ക്ക് പരിക്കുപറ്റി.
മാമത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോരാണി ലക്ഷ്മിവിലാസത്തില്‍ ലീലയ്ക്ക് പരിക്കുപറ്റി. വേങ്കവിളെവച്ച് ഓട്ടോറിക്ഷയിടിച്ച് വഴിയാത്രക്കാരിയായ നെടുമങ്ങാട് പാലോട്ട് കോണത്തുവീട്ടില്‍ പത്മാക്ഷിക്ക് പരിക്കേറ്റു. വാമനപുരത്തുെവച്ച് ബൈക്കില്‍നിന്ന് വീണ് പേയാട് കരിവിലാഞ്ചിക്കുഴി വീട്ടില്‍ അനിതയ്ക്ക പരിക്കുപറ്റി. ചിതറയില്‍െവച്ച് ബൈക്കിടിച്ച് കല്ലുവെട്ടാന്‍കുഴി കൊല്ലാണത്തുവീട്ടില്‍ ഉത്തമന് പരിക്കുപറ്റി. പുളിമാത്തുെവച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മേലാറ്റമൂഴി കിഴക്കുംകര വീട്ടില്‍ അജീഷിന് പരിേക്കറ്റു. വാമനപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ അമ്പലംമുക്ക് വീട്ടില്‍ ദീപുവിന് പരിക്കുപറ്റി.

More Citizen News - Thiruvananthapuram