നിര്‍മാണ രംഗത്ത് പുതിയ കാഴ്ചപ്പാട് വേണം - മന്ത്രി കെ.പി. മോഹനന്‍

Posted on: 20 Aug 2015കല്ലമ്പലം: ത്രിതല പഞ്ചായത്തുകളുടെ മരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഈ രംഗത്ത് പുതിയ സമീപനം രൂപപ്പെടുത്താന്‍ കഴിയണമെന്ന് കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. കല്ലമ്പലം തലവിളയില്‍ ആരഭിച്ച നിര്‍മാണ്‍ എന്‍ജിനിയറിങ് ആന്‍ഡ് ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വര്‍ക്കല കഹാര്‍ എം.എല്‍.എ. അധ്യക്ഷനായി. അഡ്വ. ബി.സത്യന്‍ എം.എല്‍.എ. പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.ഷംസുദ്ദീന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അന്‍വര്‍ ഹുസൈന്‍, സംഘം പ്രസിഡന്റ് അഡ്വ. എം.എം.താഹ, ഇബ്രാഹിം കുട്ടി, ഗോപാലകൃഷ്ണന്‍ നായര്‍, സവാദ് ഖാന്‍, റസീന ബീവി എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram