റേഷന്‍ കാര്‍ഡ് തിരുത്താം

Posted on: 20 Aug 2015ആറ്റിങ്ങല്‍: ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. കാര്‍!ഡില്‍ ഉള്‍പ്പെടുത്താനായി നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുന്നതിനും പിഴവുകള്‍ തിരുത്തന്നതിനും കാര്‍ഡുടമകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 28 വരെ ഈ സേവനം ലഭ്യമാകുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവരങ്ങള്‍ക്ക് ഫോണ്‍: 9495998223, 9495992824,
9495998225 ടോള്‍ഫ്രീ നമ്പര്‍: 1967

More Citizen News - Thiruvananthapuram