പുനഃപ്രതിഷ്ഠാവാര്‍ഷികം

Posted on: 20 Aug 2015കിളിമാനൂര്‍: കീഴായിക്കോണം മുത്താരമ്മന്‍ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാവാര്‍ഷികം വെള്ളിയാഴ്ച നടക്കും. ക്ഷേത്ര തന്ത്രി കല്ലൂര്‍മഠം കുമാരുഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശാഭിഷേകം, നാഗരൂട്ട്, സമൂഹ പൊങ്കാല എന്നിവയുണ്ടാകും.

റബ്ബര്‍ സബ്‌സിഡി
കിളിമാനൂര്‍:
വിലസ്ഥിരതാ ഫണ്ടില്‍ നിന്നുള്ള ആനുകൂല്യം ലഭിക്കുന്നതിന് പനപ്പാംകുന്ന് റബ്ബര്‍ ഉത്പാദകസംഘത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ബില്ലും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി 22ന് രാവിലെ 10ന് മലയ്ക്കല്‍ എന്‍.എസ്.എസ്. കരയോഗമന്ദിരത്തില്‍ എത്തണം.

More Citizen News - Thiruvananthapuram