പള്ളിച്ചല്‍ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം

Posted on: 20 Aug 2015നെയ്യാറ്റിന്‍കര: പള്ളിച്ചല്‍ പഞ്ചായത്തിലെ നടുക്കാട് പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ പുതിയ കെട്ടിടം നിയമസഭാ സ്​പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുവേണ്ടി ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് ഇതെന്നും അവരോട് കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും സ്​പീക്കര്‍ പറഞ്ഞു.
സംസ്ഥാന ഹാന്‍ഡ്‌ബോള്‍ ക്യാപ്റ്റന്‍ ശിവപ്രസാദിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
പഞ്ചായത്ത് ഫണ്ടില്‍നിന്ന് 25 ലക്ഷം രുപയും ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് അഞ്ച് ലക്ഷവും ചെലവഴിച്ചാണ് ബഡ്‌സ്‌കൂളിന്റെ പുതിയ കെട്ടിടം നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം എം.ആര്‍.ബൈജു, വൈസ് പ്രസിഡന്റ് എസ്.പുഷ്പകുമാരി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram