കുറ്റകൃത്യങ്ങളില്ലാത്ത കേരളം ലക്ഷ്യം -ആഭ്യന്തരമന്ത്രി

Posted on: 20 Aug 2015മാറനല്ലൂര്‍: കുറ്റകൃത്യങ്ങളില്‍പ്പെടുന്നവരില്‍ ശിക്ഷിക്കപ്പെടുന്നവരുടെ കണക്ക് പരിശോധിച്ചാല്‍ രാജ്യത്തിന് കേരളാ പോലീസ് മാതൃകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ബീഹാറില്‍ 10 ശതമാനം മാത്രം ശിക്ഷിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ഇത് 77.89 ശതമാനമാണ്. കേരളാ പോലീസിന്റെ കാര്യക്ഷമതയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. മാറനല്ലൂര്‍ പോലീസ് സ്റ്റേഷന് പഞ്ചായത്ത് അനുവദിച്ച 25 സെന്റ് സ്ഥലത്ത് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. സംസ്‌കാരമുള്ള ജനതയ്ക്ക് സംസ്‌കാരസമ്പന്നരായ പോലീസ് ആവശ്യമാണ്. കുറ്റകൃത്യങ്ങളില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സ്​പീക്കര്‍ എന്‍.ശക്തന്‍ ആധ്യക്ഷ്യം വഹിച്ചു. കാട്ടാക്കട നിയോജകമണ്ഡലത്തില്‍ ഡിവൈ.എസ്.പി. ഓഫീസ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡി.ജി.പി. ടി.പി.സെന്‍കുമാര്‍, മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഭാസുരാംഗന്‍, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മലയിന്‍കീഴ് വേണുഗോപാല്‍, റൂറല്‍ എസ്.പി. ഷെഫീന്‍ അഹമ്മദ്, ബിന്ദു ശ്രീകുമാര്‍, സുരേഷ്‌കുമാര്‍, വണ്ടന്നൂര്‍ ഷാജിലാല്‍, ജി.സജികുമാര്‍, വി.എസ്.ലിനി എന്നിവര്‍ സംസാരിച്ചു. ശിലാസ്ഥാപന ചടങ്ങ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ബഹിഷ്‌കരിച്ചു.

More Citizen News - Thiruvananthapuram