വീട് ആക്രമിച്ചു

Posted on: 20 Aug 2015നെയ്യാറ്റിന്‍കര: ഓലത്താന്നി രത്‌ന നിവാസില്‍ സത്യദാസിന്റെ വീടിന് നേരെ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തി. ബുധനാഴ്ച പുലര്‍ച്ചയ്ക്കായിരുന്നു ആക്രമണം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ആക്രമികള്‍ ഓടി രക്ഷപ്പെട്ടു.
കല്ലേറില്‍ വീടിന്റെ ജനാലകളും വീട്ടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ കണ്ണാടിയും തകര്‍ന്നു. പത്താംകല്ല് ബിഷപ്പ് ഹൗസ് ആക്രമണക്കേസിലെ സംഘമാണ് വീടിന് നേരെ ആക്രമണം നടത്തിയതെന്ന് സത്യദാസ് പോലീസില്‍ പരാതി നല്‍കി.
സിനഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചിലര്‍ ചേരിതിരിഞ്ഞ് കൈയാങ്കളി നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീടിന് നേരെ ആക്രമണം നടന്നതെന്നാണ് പോലീസ് പറയുന്നത്. നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്തു.

More Citizen News - Thiruvananthapuram