കര്‍ഷകരെ ആദരിച്ചു

Posted on: 20 Aug 2015ബാലരാമപുരം: കര്‍ഷകകോണ്‍ഗ്രസ് കോവളം നിയോജക മണ്ഡലം കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. ഡി.സി.സി. സെക്രട്ടറി കോളിയൂര്‍ ദിവാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മംഗലത്തുകോണം അശോകന്‍ അധ്യക്ഷനായി. ചടങ്ങില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

വൃക്ഷത്തൈ വിതരണം
ബാലരാമപുരം:
അത്യുത്പാദന ശേഷിയുള്ള പ്ലൂവ്, മാവ്, സപ്പോട്ട, മാതളം, മുരിങ്ങ തുടങ്ങിയവയുടെ തൈകള്‍ ബാലരാമപുരം കൃഷിഭവനില്‍ നിന്നു സബ്‌സിഡി നിരക്കില്‍ ലഭിക്കും.

ചട്ടമ്പിസ്വാമി ജയന്തി
ബാലരാമപുരം:
ചട്ടമ്പിസ്വാമി യുവജന സമിതിയുടെ ആഭിമുഖ്യത്തില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു. ബാലരാമപുരം പ്രവീണാണ് ജനറല്‍ കണ്‍വീനര്‍.

More Citizen News - Thiruvananthapuram