ഭാര്യയുടെ കണ്‍മുന്നില്‍ യുവാവിനെ കുത്തിക്കൊന്നു

Posted on: 20 Aug 2015മംഗലപുരം: മുരുക്കുംപുഴയില്‍ ഭാര്യയുടെ കണ്‍മുമ്പിലിട്ട് യുവാവിനെ കുത്തിക്കൊന്നു. മംഗലപുരം മുരുംക്കുംപുഴ ഇടവിളാകം വിളയില്‍ വീട്ടില്‍ ഷൈജു(32)വാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യ സുജയ്ക്കും കുത്തേറ്റു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് കൊലപാതകം നടന്നത്. കേറ്ററിങ് ജോലിക്കാരനായ ഷൈജുവിന്റെ പിതൃസഹോദരീപുത്രന്‍ ആറ്റിങ്ങല്‍ മാമം സ്വദേശി ശ്രീരാജാണ് ഷൈജുവിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ മംഗലപുരം പോലീസിനോട് പറഞ്ഞു. ഷൈജുവും ശ്രീരാജും ഒരുമിച്ചാണ് ജോലിചെയ്തിരുന്നത്. വെളുപ്പിന് രണ്ടുമണിയോടുകൂടി ശ്രീരാജ് ഷൈജുവിനെ വീട്ടിലെത്തി വിളിച്ചുണര്‍ത്തി കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടയാന്‍ ശ്രമിച്ച സുജയ്ക്കും കുത്തേറ്റു. ഷൈജുവിനെ മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുേമാര്‍ട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സുജ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീരാജിനെയും സഹായി വെട്ടുറോഡ് സ്വദേശി അഖിലിനെയും കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്.അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉച്ചയ്ക്ക് അറസ്റ്റുചെയ്തു. ഇവരെ സ്ഥലത്തുകൊണ്ടുവന്ന് തെളിവെടുത്തു. ശശി-സുധ ദമ്പതിമാരുടെ മകനാണ് ഷൈജു. ജ്യോതിഷ് കൃഷ്ണ, ജ്യോതിക എന്നിവര്‍ ഷൈജുവിന്റെ മക്കളാണ്.

More Citizen News - Thiruvananthapuram