വിദ്യാര്‍ഥി കൂട്ടായ്മയില്‍ ചികിത്സാ സഹായം

Posted on: 20 Aug 2015നെയ്യാറ്റിന്‍കര: ആര്‍.സി.സി.യില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധനനായ രോഗിക്ക് ചികിത്സാ സഹായം നല്‍കി നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലൂക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃക കാട്ടി. നെയ്യാറ്റിന്‍കര സ്വദേശി പൊന്നയ്യന്‍ നാടാര്‍ക്കാണ് വിദ്യാര്‍ഥി കൂട്ടായ്മയില്‍ ചികിത്സാ സഹായം നല്‍കിയത്.
ചികിത്സാ ചെലവിനായുള്ള ആദ്യ ഘട്ടമായുള്ള സഹായധനം ആര്‍.സെല്‍വരാജ് എം.എല്‍.എ. കൈമാറി. സ്‌കൂളില്‍ നടന്ന യോഗത്തില്‍വെച്ച് പൊന്നയ്യന്‍ നാടാരുടെ ഭാര്യ ഉഷ ധനസഹായം ഏറ്റുവാങ്ങി.
മുപ്പതിനായിരം രൂപയാണ് ആദ്യ ഘട്ടമായി വിദ്യാര്‍ഥികള്‍ സ്വരൂപിച്ച് നല്‍കിയത്. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍, വിശ്വഭാരതി പബ്ലൂക് സ്‌കൂള്‍ മാനേജര്‍ വി.വേലപ്പന്‍ നായര്‍, സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ കെ.ജയധരന്‍ നായര്‍, പ്രിന്‍സിപ്പല്‍ കെ.വി.രാമനാഥന്‍ ആചാരി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram