ഓണക്കാലത്ത് തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കരുത് - വി.ശിവന്‍കുട്ടി എം.എല്‍.എ.

Posted on: 20 Aug 2015



തിരുവനന്തപുരം: ഓണക്കാലത്ത് തിരുവനന്തപുരം നഗരത്തിലെ തെരുവുകച്ചവടക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്ന നടപടിയില്‍ നിന്ന് പോലീസ് പിന്‍തിരിയണമെന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ. ആവശ്യപ്പെട്ടു.
നഗരത്തിലെ തെരുവുകച്ചവടക്കാര്‍ക്ക് പോലീസ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിക്കൊണ്ടിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരത്തില്‍ കൈകടത്താനുള്ള നിയമമൊന്നും ഭരണഘടനാപ്രകാരം പോലീസിനില്ല. നമ്മുടെ നാട്ടിലെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഏറ്റവും വലിയ ആശ്രയവും സഹായകരവുമായ ഈ തെരുവുകച്ചവടക്കാരെ മനുഷ്യരായി കാണുന്നതിന് അധികൃതര്‍ തയ്യാറാവണമെന്ന് ശിവന്‍കുട്ടി പറഞ്ഞു.

More Citizen News - Thiruvananthapuram