കിണറ്റില്‍ വീണ ദമ്പതിമാരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

Posted on: 20 Aug 2015കല്ലറ: കിണറ്റില്‍ വീണ ഭാര്യയെ രക്ഷിക്കാനിറങ്ങി അവശനായ യുവാവിനെയും ഭാര്യയെയും ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.
വെള്ളം കോരുന്നതിനിടയിലാണ് മിതൃമ്മല കുടവിളാകത്ത് വീട്ടില്‍ ഷീല കിണറ്റിലേക്ക് വീണത്. ഇത് കണ്ട ഭര്‍ത്താവ് മിഥുന്‍ കടയ്ക്കല്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചശേഷം കിണറ്റിലേക്കിറങ്ങി ഷീലയെ പിടിച്ചുനിര്‍ത്തിയെങ്കിലും കുറച്ചുസമയം കഴിഞ്ഞതോടെ ഇരുവരും അവശനിലയിലായി. ഫയര്‍ഫോഴ്‌സെത്തിയശേഷം ഇരുവരെയും കരയ്ക്ക് കയറ്റി. തുടര്‍ന്ന് കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചു.

More Citizen News - Thiruvananthapuram