ഫാര്‍മസി കൗണ്‍സിലിന് മുന്നില്‍ ധര്‍ണ നടത്തി

Posted on: 20 Aug 2015തിരുവനന്തപുരം: ഓള്‍കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
റീട്ടെയില്‍ ഔഷധവ്യാപാര മേഖല കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും തീറെഴുതാന്‍ ഒത്താശചെയ്യുന്ന ഫാര്‍മസി കൗണ്‍സിലിന്റെ നിയമങ്ങളും നടപടികളും നിര്‍ത്തിവെക്കുക, ഫാര്‍മസി കൗണ്‍സില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
എ.കെ.സി.ഡി.എ. സംസ്ഥാന പ്രസിഡന്റ് എ.എന്‍.മോഹനന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് രാജു, അബ്ദുല്‍ ജലീല്‍, കെ.ജി.ആന്റണി, എസ്.സുബ്രഹ്മണ്യം, ഹരീന്ദ്രനാഥ്, അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram