കുടുംബശ്രീ ജില്ലാ വാര്‍ഷികം ആഘോഷിച്ചു

Posted on: 20 Aug 2015തിരുവനന്തപുരം: കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ വാര്‍ഷിക ചടങ്ങിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി ഡോ. എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ടുവരികയാണെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ കൂടുതല്‍ ആനുകൂല്യത്തിന് അര്‍ഹരാണ്. സപ്തംബറില്‍ കുടുംബശ്രീ സംസ്ഥാന വാര്‍ഷികം നടക്കുകയാണ്. സാമൂഹികതയുടെ നിര്‍ണായക ഘടകമാകുകയാണ് കുടുംബശ്രീ പ്രസ്ഥാനമെന്നും മുനീര്‍ പറഞ്ഞു.
യോഗത്തില്‍ കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷാഹുല്‍ ഹമീദ്, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഗഫാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ വാര്‍ഷികം സാംസ്‌കാരിക സമ്മേളനത്തോടെ സമാപിച്ചു. കുടുംബശ്രീ സംഘകൃഷി യൂണിറ്റുകള്‍ ഉത്പാദിപ്പിച്ച ജൈവപച്ചക്കറി സ്റ്റാളുകളില്‍ സന്ദര്‍ശകരുടെ വന്‍തിരക്ക് അനുഭവപ്പെട്ടു.

More Citizen News - Thiruvananthapuram