ആയുര്‍വേദ വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തി

Posted on: 20 Aug 2015തിരുവനന്തപുരം: ആയുര്‍വേദ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ ഫോര്‍ ആയുര്‍വേദ സ്റ്റുഡന്റ്‌സ് ഇന്‍ കേരള സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ആയുര്‍വേദ വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപന്റ് വര്‍ധിപ്പിച്ചപ്പോള്‍ ആയുര്‍വേദ വിദ്യാര്‍ഥികളെ പരിഗണിച്ചില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വിജിന്‍, വൈസ് പ്രസിഡന്റ് പ്രതിന്‍, ജില്ലാ പ്രസിഡന്റ് രാഹിന്‍, കാസ്‌ക് ചെയര്‍മാന്‍ ഡോ. ജയ മോഹന്‍ ദേവ്, കണ്‍വീനര്‍ ദീപു.കെ.വി. തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram