പി.എസ്.സി.ക്കാരെ തരംതാഴ്ത്തുന്ന ശുപാര്‍ശകളില്‍ പ്രതിഷേധം

Posted on: 20 Aug 2015തിരുവനന്തപുരം: സെക്രട്ടേറിയറ്റ്- പി.എസ്.സി. തുല്യത അട്ടിമറിക്കുന്ന ശുപാര്‍ശകളാണ് പത്താം ശമ്പള കമ്മീഷനും നല്‍കിയതെന്ന് ആക്ഷേപം. സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ ഡെപ്യൂട്ടി സെക്രട്ടറിക്ക് തുല്യമാക്കി തരംതാഴ്ത്തി. സിസ്റ്റം മാനേജര്‍ക്ക് ഹയര്‍ ഗ്രേഡ് അണ്ടര്‍ സെക്രട്ടറിയുടേതിനും താഴ്ന്ന സ്‌കെയില്‍ നല്‍കി. സിസ്റ്റം അനലിസ്റ്റ്, ഹാര്‍ഡ്വെയര്‍ എന്‍ജിനിയര്‍, പ്രോഗ്രാമര്‍ എന്നിങ്ങനെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കെല്ലാം കുറഞ്ഞ ശമ്പളം ശുപാര്‍ശ ചെയ്ത് അപമാനിച്ചതായും പരാതിയുണ്ട്.

ഒമ്പതാം ശമ്പള പരിഷ്‌കരണ സമിതി റിപ്പോര്‍ട്ടില്‍ സ്‌പെഷ്യല്‍ സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്തിയ പി.എസ്.സി. സെക്രട്ടറിയെ യു.ഡി.എഫ്. സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയായി തരംതാഴ്ത്തിയത് ഇനിയും പരിഹരിച്ചിട്ടില്ല. സെലക്ഷന്‍ ഗ്രേഡ് സി.എ.യ്ക്കും അതിന്റെ സ്ഥാനക്കയറ്റ തസ്തികയായ പി.എ.യ്ക്കും ഒരേ സ്‌കെയിലാണ് നിശ്ചയിച്ചത്. സെക്രട്ടേറിയറ്റ്-പി.എസ്.സി. തുല്യത സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാകണമെന്ന് കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram