സ്വാതന്ത്ര്യദിനാഘോഷം

Posted on: 19 Aug 2015കല്ലിയൂര്‍: മഹാത്മാ സ്വാതന്ത്ര്യദിന സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നിര്‍ധനര്‍ക്ക് അരിവിതരണവും പുന്നമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് ട്രോഫി വിതരണവും നടത്തി. വള്ളംകോട് ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി എം.ആര്‍.രഘുചന്ദ്രബാല്‍ ദേശീയപതാക ഉയര്‍ത്തി. കല്ലിയൂര്‍ മുരളി, വാര്‍ഡ് മെമ്പര്‍ ടി.കെ.ശൈലേഷ് കുമാര്‍, വള്ളംകോട് ചന്ദ്രമോഹനന്‍, സി.എസ്. രാധാകൃഷ്ണന്‍, നിലമ വിനോദ്, പി.രഘുവരന്‍, മോഹന്‍ദാസ്, രാജേഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram