റേഷന്‍കാര്‍ഡ് പുതുക്കല്‍: തെറ്റുകള്‍ തിരുത്താം

Posted on: 19 Aug 2015തിരുവനന്തപുരം: നോര്‍ത്ത് സിറ്റി റേഷനിങ് ഓഫീസിന്റെ (കാഞ്ഞിരംപാറ) പരിധിയിലുളള റേഷന്‍കാര്‍ഡ് ഉടമകള്‍ റേഷന്‍കാര്‍ഡ് പുതുക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷകളിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം. www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താം. മൂന്നാം പേജില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ വണ്‍ടൈം പാസ്വേഡ് ലഭിക്കും. ഈ നമ്പര്‍ നിര്‍ദ്ദിഷ്ട കോളത്തില്‍ ടൈപ്പ് ചെയ്ത് ആവശ്യമായ തിരുത്തലുകള്‍ അപേക്ഷയുടെ അവസാനഭാഗത്ത് ചേര്‍ക്കാം. ഈ സേവനം ഒരുതവണ മാത്രം, 18 മുതല്‍ 28 വരെ ലഭ്യമാണ്. ഫോണ്‍: 9495998223, 9495998224, 9495998225.

വൈദ്യുതി മുടങ്ങും

വിഴിഞ്ഞം:
പൂവാര്‍ 33 കെ.വി. സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച പകല്‍ 9 മുതല്‍ വൈകുന്നേരം 4 വരെ ചപ്പാത്ത്, നെല്ലിമൂട്, പൂവാര്‍, ഉച്ചക്കട എന്നീ 11 കെ.വി. ഫീഡറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെടും.

ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം:
പേരൂര്‍ക്കടയില്‍ നിന്ന് മണ്‍വിളയിലേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച രാത്രി 8 മുതല്‍ വ്യാഴാഴ്ച രാത്രി വരെ പരുത്തിപ്പാറ, പാണന്‍വിള, കരിയം, ശ്രീകാര്യം, പേരൂര്‍ക്കട, പട്ടം, കേശവദാസപുരം, നാലാഞ്ചിറ കൂടാതെ മണ്‍വിള ജലസംഭരണിയില്‍ നിന്ന് വിതരണം നടത്തുന്ന പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടും.

More Citizen News - Thiruvananthapuram