അരുവിക്കര ഗവ. എച്ച്.എസ്.എസ്സില്‍ കര്‍ഷകദിനാചരണം

Posted on: 19 Aug 2015അരുവിക്കര: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു. കര്‍ഷകദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ പച്ചക്കറിത്തോട്ടത്തില്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ സീഡ് പ്രവര്‍ത്തകരില്‍ നിന്നും സീനിയര്‍ അസിസ്റ്റന്റ് മധുബാല സ്‌കൂളിനുവേണ്ടി ഏറ്റുവാങ്ങി. വിഷവിമുക്തമായ ഓണസദ്യ ലക്ഷ്യമാക്കി വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന കാര്‍ഷികോത്പന്ന സംഭരണവും പ്രദര്‍ശനവും നടക്കുകയുണ്ടായി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷൈല എസ്.ജെ., പ്രിന്‍സിപ്പല്‍ ഗണപതി, പി.ടി.എ. അംഗങ്ങളായ വിനോജബാബു, സതീഷ് എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അരുവിക്കര കൃഷി ഓഫീസര്‍ സേവ്യര്‍ നൂതനകൃഷി രീതിയെക്കുറിച്ചും ജൈവകൃഷി സംരക്ഷണത്തെക്കുറിച്ചും ക്ലാസ് നടത്തി.

More Citizen News - Thiruvananthapuram