ഫോണുകള്‍ നിശ്ചലമായി

Posted on: 19 Aug 2015



നേമം : ബി.എസ്.എന്‍.എല്‍. കൈമനം എക്‌സ്‌ചേഞ്ചിനുകീഴില്‍ വരുന്ന കൈമനം കുറ്റിക്കാട് ലൈനില്‍ കഴിഞ്ഞ 10 ദിവസമായി ഫോണുകളും ഇന്റര്‍നെറ്റ് സംവിധാനവും നിശ്ചലമായി. കരമന- കളിയിക്കാവിള പാതവികസനവുമായി ബന്ധപ്പെട്ട് കേബിളുകളുടെ ജോയിന്റുകള്‍ പ്രധാന പാതയില്‍ മാറ്റി സ്ഥാപിച്ചുവെങ്കിലും ഇടറോഡുകളിലെ ജോയിന്റുകള്‍ കൂട്ടിയോജിപ്പിക്കാന്‍ വൈകുന്നതാണ് ഫോണുകള്‍ നിശ്ചലമാകാന്‍ കാരണമെന്ന് പറയുന്നു. ഇത് കാരണം ഉപഭോക്താക്കള്‍ വലയുകയാണ്.

More Citizen News - Thiruvananthapuram