തൊഴില്‍രഹിത വേതനം

Posted on: 19 Aug 2015വിതുര: ഒരാഴ്ചയായി ഒതുക്കിയിട്ടിരിക്കുന്ന വിതുരയിലെ 108 ആംബുലന്‍സ് അറ്റകുറ്റപ്പണി ചെയ്യാന്‍ നടപടിയില്ല. ഇതുകാരണം മലയോരനിവാസികള്‍ക്ക് അടിയന്തര വൈദ്യസേവനം നിലച്ചിരിക്കുകയാണ്.
ഏഴായിരത്തോളം രൂപ വിലവരുന്ന 'ആള്‍ട്ടര്‍നേറ്റര്‍' എന്ന ഉപകരണം മാറ്റിവെച്ചാല്‍ തീരുന്ന പ്രശ്‌നമാണ് വിതുരയിലെ 108 ന്റേത്. എന്നാല്‍ ആംബുലന്‍സിന്റെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അറ്റകുറ്റപ്പണി നിലച്ചമട്ടാണ്.
തങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കിലും 108 ആംബുലന്‍സിന്റെ പ്രശ്‌നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി വിതുര മെഡിക്കലോഫീസര്‍ ഡോ. രാജ് കഫൂര്‍ അറിയിച്ചു.

വിതുര:
റോള്‍ നമ്പര്‍ 240 മുതല്‍ 1000 വരെയുള്ളവര്‍ക്ക് 20നും 1001 മുതല്‍ 1251 വരെയുള്ളവര്‍ക്ക് 21നും 1252 മുതലുള്ളവര്‍ക്ക് 22നും രാവിലെ 11 മുതല്‍ തൊഴില്‍രഹിത വേതനം വിതരണം ചെയ്യുമെന്ന് വിതുര പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

More Citizen News - Thiruvananthapuram