തൊഴില്‍രഹിത വേതനം

Posted on: 19 Aug 2015നെടുമങ്ങാട്: കോണ്‍ഗ്രസ് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സദ്ഭാവന ദിനാചരണവും പൊതുസമ്മേളനവും 21ന് വൈകീട്ട് 4.30ന് നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷനില്‍ നടക്കും. സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

നെടുമങ്ങാട്:
നെടുമങ്ങാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ബാര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി നടത്തിയ സ്ത്രീശാക്തീകരണ ബോധവത്കരണ ക്ലാസ് കുടുംബകോടതി ജഡ്ജി എന്‍.രവി ഉദ്ഘാടനം ചെയ്തു. നഗരസഭ സെക്രട്ടറി എസ്.ജഹാംഗീറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കോലിയക്കോട് മോഹന്‍കുമാര്‍, സെക്രട്ടറി അഡ്വ.കെ.ഉവൈസ്ഖാന്‍, എ.കെ.ഷാജഹാന്‍, അഡ്വ.അരവിന്ദാക്ഷന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

നെടുമങ്ങാട് :
20 ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ നെടുമങ്ങാട് 110 െക.വി. സബ്‌സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

നെടുമങ്ങാട് :
പനവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ തൊഴില്‍രഹിത വേതന വിതരണം 20 ന് തുടങ്ങുന്നു. റോള്‍ നമ്പര്‍ 1 -1100 വരെ 20 നും, 1100 ന് മുകളില്‍ 21 നും, പുതുതായി അനുവദിച്ചവര്‍ക്ക് 22 നും വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

More Citizen News - Thiruvananthapuram