ജൈവ കൃഷിയില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക- കെ.പി.മോഹനന്‍

Posted on: 19 Aug 2015ആറ്റിങ്ങല്‍: ജൈവ കൃഷിയില്‍ കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. കീഴാറ്റിങ്ങല്‍ മില്‍കോ െഡയറിയുടെ നേതൃത്വത്തിലുളള ജൈവ വള പ്രദര്‍ശനവും ഡിസ്‌കൗണ്ട് വില്പനയും ആറ്റിങ്ങലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജൈവ വളം ആവശ്യമുള്ളടത്ത് അതുത്പാദിപ്പിക്കണം. മില്‍കോ െഡയറിയുടെ നേതൃത്വത്തില്‍ ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും ജൈവവളം വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമം മാതൃകയാണെന്നും ഇതിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ബി.സത്യന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. വി.ശശി എം.എല്‍.എ, നഗരസഭാദ്ധ്യക്ഷ എസ്.കുമാരി, ഉപാദ്ധ്യക്ഷന്‍ എം.പ്രദീപ്, ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ്, ഡോ. പി.കമലാസനന്‍പിള്ള, തോട്ടയ്ക്കാട് ശശി, അഡ്വ. വി.എസ്.സന്തോഷ്, മനോജ് ബി.ഇടമന, ആര്‍.സുരേഷ്, ആര്‍.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram