ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ ഗജപൂജ

Posted on: 19 Aug 2015ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ ഗജപൂജയും ആനയൂട്ടും നടന്നു. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചായിരുന്നു ചടങ്ങുകള്‍. രാവിലെ പ്രത്യേക അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. മേല്‍ശാന്തി മുളയ്ക്കലത്ത്കാവ് പുത്തന്‍മഠം വാസുദേവന്‍നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. നൂറുകണക്കിന് ഭക്തര്‍ അതിരാവിലെ മുതല്‍ ദേവീദര്‍ശനത്തിനായും, ഗജപൂജയ്ക്കായും എത്തിച്ചേര്‍ന്നിരുന്നു. ദേവിയുടെ തിരുനടയില്‍ ആനക്കൊട്ടിലില്‍ വെച്ച് ദേവിയുടെ തിടമ്പേറ്റുന്ന ശാര്‍ക്കര ചന്ദ്രശേഖരനെയാണ് പൂജിച്ചതും ഊട്ടിയതും.

More Citizen News - Thiruvananthapuram