വാറ്റുപകരണങ്ങളും കോടയുമായി ഒരാള്‍ പിടിയില്‍

Posted on: 19 Aug 2015വെഞ്ഞാറമൂട്: വാമനപുരം എക്‌സൈസ് സംഘം നടത്തിയ തിരച്ചിലില്‍ വാറ്റുപകരണങ്ങളും 130 ലിറ്റര്‍ കോടയുമായി ഒരാള്‍ പിടിയിലായി. പാങ്ങോട് അഞ്ചാനക്കുഴിക്കര ഏഴികുടി ആര്‍.എസ്.നിവാസില്‍ മനു(21)ആണ് പിടിയിലായത്. രക്ത ചന്ദനം ഉപയോഗിച്ച് നിര്‍മിച്ച ചാരായവും പിടിച്ചു.
വീട്ടിലെ രഹസ്യമുറിയിലാണ് ഗ്യാസ് സിലിന്‍ഡറും ഉപകരണങ്ങളും െവച്ചു വാറ്റുനടത്തിയിരുന്നത്. വാണിജ്യാടിസ്ഥാനത്തിലാണ് വാറ്റുചാരായം വിറ്റിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ അശോക് കുമാര്‍, സതീഷ്‌കുമാര്‍, അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസറന്‍മാരായ മനോജ് സ്‌നേഹേഷ് തുടങ്ങിയവരാണ് തിരച്ചില്‍ നടത്തി പ്രതികള പിടികൂടിയത്.


More Citizen News - Thiruvananthapuram