കേരളത്തെ സമ്പൂര്‍ണ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കണം-കിസാന്‍ ജനത

Posted on: 19 Aug 2015മലയിന്‍കീഴ്: വിഷമില്ലാത്ത പച്ചക്കറിയെന്ന ആശയം കേരളസമൂഹം ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സമ്പൂര്‍ണ ജൈവമേഖലയായി പ്രഖ്യാപിക്കണമെന്ന് ജനതാദള്‍ ജില്ലാ പ്രസിഡന്റ് എന്‍.എം.നായര്‍ അഭിപ്രായപ്പെട്ടു. കിസാന്‍ ജനത ജില്ലാ കമ്മിറ്റി മികച്ച കര്‍ഷകരെ ആദരിക്കുന്നതിനായി നടത്തിയ സമ്മേളനം മലയിന്‍കീഴില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിസാന്‍ ജനത ജില്ലാ പ്രസിഡന്റ് എല്‍.ആര്‍.സുദര്‍ശനകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മലയ്ക്കല്‍ പൊന്നുമുത്തന്‍, അജയന്‍ നെല്ലിയില്‍, മലയിന്‍കീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രന്‍നായര്‍, അഡ്വ.മോഹന്‍ദാസ് വിലങ്ങറ, കരിച്ചല്‍ ഗോപാലകൃഷ്ണന്‍, മേപ്പൂക്കട മധു, പി.കെ.വേലപ്പന്‍നായര്‍, മലയിന്‍കീഴ് കൃഷ്ണന്‍നായര്‍, അഡ്വ. എന്‍.ബി.പത്മകുമാര്‍, മാങ്കുന്നില്‍ രാമചന്ദ്രന്‍, കുന്നംപാറ ജയന്‍, ജി.നീലകണ്ഠന്‍ നായര്‍, സുധാകരന്‍നായര്‍, ചാണി അപ്പു, എന്‍.വിക്രമന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ 50 ഓളം കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കേരളത്തെ ജൈവ സംസ്ഥാനമാക്കുമെന്ന് പ്രതിജ്ഞയും ചൊല്ലി.

More Citizen News - Thiruvananthapuram