സംരക്ഷണവേലിയില്ല; ട്രാന്‍സ്‌ഫോമര്‍ അപകട ഭീഷണിയില്‍

Posted on: 19 Aug 2015പോങ്ങനാട്: പോങ്ങനാട്-കല്ലമ്പലം റോഡില്‍ പ്രണാരിമുക്ക് കവലയില്‍ റോഡിനോട് ചേര്‍ന്ന് സംരക്ഷണവേലിയില്ലാത്ത ട്രാന്‍സ്‌ഫോമര്‍ അപകട ഭീഷണിയില്‍. സമീപത്തുള്ള പോങ്ങനാട് ഗവ. എച്ച്.എസ്സിലെ കുട്ടികള്‍ നടന്ന് പോകുന്ന വഴിയരികിലാണ് ട്രാന്‍സ്‌ഫോമര്‍.
കഴിഞ്ഞ ദിവസം നിയന്ത്രണം തെറ്റിയ കാര്‍ ട്രാന്‍സ്‌ഫോമറിലിടിച്ച് രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ന്നിരുന്നു. റോഡില്‍കൂടി പോകുന്നവര്‍ക്ക് കൈനീട്ടിയാല്‍ തൊടാന്‍ കഴിയുന്ന അവസ്ഥയിലാണ് ഇതിന്റെ നിര്‍മാണം.
ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും അതിന് സംരക്ഷണവേലി നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ രക്ഷിതാക്കളില്‍ നിന്ന് ഉയര്‍ന്നിട്ടും അധികൃതര്‍ അതൊന്നും ചെവിക്കൊണ്ട മട്ടിലല്ല.

More Citizen News - Thiruvananthapuram