മാതൃഭൂമി മധുരം മലയാളം കുരയ്ക്കണ്ണി ഗവ.എല്‍.പി.ജി. സ്‌കൂളില്‍

Posted on: 19 Aug 2015വര്‍ക്കല: കുരയ്ക്കണ്ണി ഗവ.എല്‍.പി.ജി. സ്‌കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. പുന്നമൂട് മഞ്ജു ഭവനില്‍ മോഹനന്‍നായരാണ് സ്‌കൂളിലേക്കാവശ്യമായ പത്രം സ്‌പോണ്‍സര്‍ ചെയ്തത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന മകന്‍ മനോജിന്റെ സ്മരണാര്‍ത്ഥമാണ് അദ്ദേഹം പത്രം സ്‌പോണ്‍സര്‍ ചെയ്തത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് പത്രം നല്‍കി വര്‍ക്കല നഗരസഭ ചെയര്‍മാന്‍ എന്‍.അശോകന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രഥമാധ്യാപിക എന്‍.സുമംഗല ആധ്യക്ഷ്യം വഹിച്ചു. പത്രം സ്‌പോണ്‍സര്‍ ചെയ്ത മോഹനന്‍നായര്‍, ഗോജുറിയു കരാട്ടെ സ്‌കൂള്‍ ഡയറക്ടര്‍ സെന്‍സായ് വിജയന്‍, അധ്യാപകരായ സുലേഖ, അനുപമ, റീനാസലാ, മാതൃഭൂമി പ്രതിനിധികളായ എസ്.പ്രതീഷ്, സജീവ് ജി.നായര്‍ എന്നിവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram