കാര്‍ഷിക വിപണന കേന്ദ്രം

Posted on: 19 Aug 2015തിരുവനന്തപുരം: കര്‍ഷകദിനമായ ചിങ്ങം ഒന്നിന് കാരമൂട് ബി.പി.എം. സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ഒരു കാര്‍ഷിക വിപണന മേള സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ട്രീസ ഡെസ്മണ്ട് മേള ഉദ്ഘാടനം ചെയ്തു. മണ്ണിനെ കൂടുതല്‍ അറിയുവാനും അവരില്‍ കാര്‍ഷികാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി സ്‌കൂളില്‍ നിന്ന് വിത്തുകള്‍ വിതരണം ചെയ്തിരുന്നു.
ഇവ വീട്ടുവളപ്പില്‍ കൃഷി ചെയ്ത് ഇതില്‍ നിന്നും ലഭിച്ച കാര്‍ഷിക വിളകളാണ് ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. 'ചിങ്ങം ഒന്നിന് ഒരു നേരത്തെ ഭക്ഷണം വിഷരഹിതമാക്കും' എന്ന പ്രതിജ്ഞയോടെ മേളയ്ക്ക് സമാപനമായി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ലളിത കെ., അഡ്മിനിസ്‌ട്രേറ്റര്‍ കേണല്‍ പി.മോഹനന്‍, പി.ടി.എ. പ്രസിഡന്റ് ശങ്കരന്‍ നായര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ അനിത സുഗതന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram