വജ്രജൂബിലി മന്ദിരശിലാസ്ഥാപനം നടത്തി

Posted on: 19 Aug 2015വെള്ളറട: ഒറ്റശേഖരമംഗലം ഗ്രാമപ്പഞ്ചായത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന വജ്രജൂബിലിമന്ദിരത്തിന്റെ ശിലാസ്ഥാപനവും, വികസനപദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ഡോ.എം.കെ. മുനീര്‍ നിര്‍വഹിച്ചു. എ.ടി.ജോര്‍ജ് എം.എല്‍.എ. അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി, ജെ.ഷൈന്‍കുമാര്‍, എം.ബാലകൃഷ്ണന്‍, എല്‍.വിജയകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.എല്‍.എ. യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് മന്ദിരം നിര്‍മ്മിക്കുന്നത്.

More Citizen News - Thiruvananthapuram