മാറനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

Posted on: 19 Aug 2015മാറനല്ലൂര്‍: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന മാറനല്ലൂര്‍ പോലീസിന് പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോലീസ് സ്റ്റേഷന്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. സ്​പീക്കര്‍ എന്‍.ശക്തന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുമെന്ന് മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഭാസുരാംഗന്‍, കാട്ടാക്കട സി.ഐ. സി.എല്‍.മനോജ് ചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2007 ല്‍ പഞ്ചായത്ത് 25 സെന്റ് സ്ഥലം പോലീസ് സ്റ്റേഷന് നല്‍കിയെങ്കിലും നിയമതടസ്സങ്ങളില്‍പ്പെട്ട് നടപടികള്‍ മുന്നോട്ടുപോയില്ല. എന്നാലിപ്പോള്‍ രണ്ട് മാസത്തെ തുടര്‍ച്ചയായ ഇടപെടലിലൂടെ പോലീസ് സ്റ്റേഷനുള്ള ഭൂമി കൈമാറുകയും ആഭ്യന്തര വകുപ്പ് 49 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

More Citizen News - Thiruvananthapuram