പോലീസ് സ്റ്റേഷനുമുന്നില്‍ ധര്‍ണ നടത്തിയ എം.എല്‍.എ. ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്‌

Posted on: 19 Aug 2015പുതുക്കട: പുതുക്കട പോലീസ് സ്റ്റേഷനുമുന്നില്‍ ധര്‍ണ നടത്തിയ ടി.എം.സി. എം.എല്‍.എ. ജോണ്‍ ജേക്കബ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തു.
ഇനയം സ്വദേശി മെര്‍ലിന്‍ ജോസ്, ഭാര്യ ശുഭ എന്നിവരെ പത്തംഗസംഘം വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചതുമായി ബന്ധപ്പെട്ട് ടി.എം.സി. പ്രവര്‍ത്തകരായ പത്തുപേരെ പുതുക്കട പോലീസ് ചോദ്യം ചെയ്യാന്‍ പിടികൂടിയിരുന്നു.
ഇനയം സ്വദേശികളായ ആരോഗ്യദാസ്, വലമ്പുരി ജോണ്‍, അമല്‍രാജ്, അരുള്‍, സജു, ബനഡിക്ട്, രാജേഷ്, കെന്നഡി ആല്‍വിന്‍ദാസ്, ലാസയ്യന്‍ എന്നിവര്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്. പ്രതികളെ ഉടന്‍ വിട്ടയയ്ക്കണമെന്ന് സ്റ്റേഷനില്‍ എത്തിയ കിള്ളിയൂര്‍ നിയമസഭാംഗമായ ജോണ്‍ ജേക്കബ് പോലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും അതിന് തയ്യാറായില്ല. തുടര്‍ന്നാണ് എം.എല്‍.എ.യും പാര്‍ട്ടിപ്രവര്‍ത്തകരും ചേര്‍ന്ന് സ്റ്റേഷനുമുന്നില്‍ ധര്‍ണ നടത്തിയത്.

More Citizen News - Thiruvananthapuram