അഞ്ചപകടങ്ങളില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

Posted on: 19 Aug 2015വെഞ്ഞാറമൂട്: ചൊവ്വാഴ്ചയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ക്ക് പരിക്കുപറ്റി.
മാമത്ത്് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോരാണി ലക്ഷ്മിവിലാസത്തില്‍ ലീല (47) ക്ക് പരിക്കുപറ്റി. വേങ്കവിളയില്‍ ഓട്ടോറിക്ഷയിടിച്ച് വഴിയാത്രക്കാരിയായ നെടുമങ്ങാട് പാലോട്ട് കോണത്തുവീട്ടില്‍ പത്മാക്ഷി (74) ക്ക് പരിക്കുപറ്റി. വാമനപുരത്ത് ബൈക്കില്‍നിന്ന് വീണ് പേയാട് കരിവിലാഞ്ചിക്കുഴി വീട്ടില്‍ അനിത (28) ക്ക് പരിക്കുപറ്റി. ചിതറയില്‍ ബൈക്കിടിച്ച് കല്ലുവെട്ടാന്‍കുഴി കൊല്ലാണത്തുവീട്ടില്‍ ഉത്തമ (68) ന് പരിക്കുപറ്റി. പുളിമാത്ത് ബൈക്കും ഓട്ടോയും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മേലാറ്റമൂഴി കിഴക്കുംകരവീട്ടില്‍ അജീഷി (33) ന് പരിക്കുപറ്റി.

More Citizen News - Thiruvananthapuram