കെ.എസ്.ആര്‍.ടി.ഇ.എ. ധര്‍ണ നടത്തി

Posted on: 19 Aug 2015നെയ്യാറ്റിന്‍കര: തൊഴിലാളി സംഘടനകളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ് പ്രകാരം ഓണക്കാലത്ത് അഞ്ച് പുതിയ ബസ് നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.ഇ.എ. പ്രവര്‍ത്തകര്‍ ഡിപ്പോയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എസ്. ബാലചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
എസ്.എം. ഇദ്രീസ്, എന്‍.കെ. രഞ്ജിത്, ജി. ജിജോ, കെ.എസ്. അനില്‍കുമാര്‍, സുദര്‍ശനകുമാര്‍, അജയ് വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ബസ്സുകള്‍ അനുവദിക്കാത്തതിനാല്‍ ഡിപ്പോയില്‍ യാത്രാക്ലേശം രൂക്ഷമാണ്. ഓണക്കാലത്ത് കൂടുതല്‍ കളക്ഷന്‍ ലഭിക്കുമെന്നിരിക്കെയാണ് പുതിയ ബസ് മാനേജ്‌മെന്റ് നല്‍കാതിരിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. പുതിയ ബസ് ലഭിക്കാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Thiruvananthapuram