മാലിന്യ സംസ്‌കരണ സെമിനാര്‍ ശാന്തിഗിരിയില്‍

Posted on: 19 Aug 2015പോത്തന്‍കോട്: മാലിന്യ സംസ്‌കരണത്തെക്കുറിച്ച് നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും സംഘടിപ്പിച്ച സെമിനാര്‍ ശാന്തിഗിരി ആശ്രമത്തില്‍ നടന്നു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
പാലോട് രവി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മാലിന്യനിര്‍മാര്‍ജനം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ നേതൃത്വം നല്‍കുന്ന ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വാസുകിയെ ആദരിച്ചു. സംസ്ഥാന ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ പി.ജെ.ആന്റണി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബീഗം നസീബ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.എല്‍. സുധര്‍മ്മ, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വെട്ടുറോഡ് വിജയന്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ ലേഖാ സുരേഷ്, കരകുളം പഞ്ചായത്ത് പ്രസിഡന്റ് ബി.ജയകുമാര്‍, അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റ് പറമ്പില്‍പ്പാലം നിസാര്‍, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല വി, മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്‍, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ചിത്രലേഖ ബി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram