പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനം

Posted on: 19 Aug 2015തിരുവനന്തപുരം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കമലേശ്വരത്തുള്ള ഓഫീസിലേക്കും ജില്ലയിലെ സബ് ഓഫീസുകളായ
വിവിധ മത്സ്യഭവനുകളിലേക്കും പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരുടെ അഞ്ച് താത്കാലിക ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് 20 രാവിലെ 11 മണിക്ക് കമലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ (ജില്ലാ മത്സ്യഭവന്‍) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കയര്‍ തൊഴിലാളി ബോണസ്: ചര്‍ച്ച ഇന്ന്
തിരുവനന്തപുരം:
ജില്ലയിലെ കയര്‍ തൊഴിലാളികളുടെ 2015 വര്‍ഷത്തെ ബോണസ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച 19ന് രാവിലെ 11.30ന് ചിറയിന്‍കീഴ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. കയര്‍മേഖലയിലെ ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ ഭാരവാഹികളും കയര്‍സംഘം സെക്രട്ടറിമാരും ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram