മരുന്ന് മാറിയ സംഭവത്തില്‍ അന്വേഷണം

Posted on: 19 Aug 2015തിരുവനന്തപുരം: ചികിത്സയ്‌ക്കെത്തിയ ആളിന്റെ കണ്ണില്‍ ഫാര്‍മസിയില്‍നിന്ന് തെറ്റിക്കിട്ടിയ മരുന്ന് ഒഴിച്ച സംഭവത്തില്‍ ഗവ. കണ്ണാശുപത്രിയില്‍ അന്വേഷണം തുടങ്ങി. ശ്രീകാര്യം ഇടവക്കോട് സ്വദേശി എസ്.ആര്‍.സന്തോഷിനാണ് കണ്ണില്‍ മരുന്ന് മാറിയൊഴിച്ചത്.
കണ്ണില്‍ അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് സന്തോഷ് ആശുപത്രിയിലെത്തിയത്. പരിശോധനക്കുശേഷം ഡോക്ടര്‍ മരുന്ന് കുറിച്ചു നല്‍കി. ഫാര്‍മസിയില്‍ കുറിപ്പ് കാണിച്ച് മരുന്ന് വാങ്ങി കണ്ണില്‍ ഒഴിച്ചപ്പോഴേക്കും അസ്വസ്ഥത കൂടി. കണ്ണ് തടിക്കുകയും നീര് കൊണ്ട് പോളകള്‍ മൂടുകയും ചെയ്തു. കാഴ്ച മങ്ങിത്തുടങ്ങിയതോടെ സന്തോഷ് സ്വകാര്യ ആശുപത്രിയില്‍ അഭയം തേടി.
ഡോക്ടര്‍ കുറിച്ചുതന്ന മരുന്നല്ല ഫാര്‍മസിയില്‍ നിന്ന് ലഭിച്ചതെന്ന് അപ്പോഴാണ് അറിഞ്ഞത്. സന്തോഷ് ഇപ്പോഴും ചികിത്സയിലാണ്. വകുപ്പ് മന്ത്രിക്കും ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്ന് ജോലിയിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു.

More Citizen News - Thiruvananthapuram